കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിലായി.കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കെ.വി. മനോജാണ് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. രണ്ടുദിവസം മുന്‍പാണ് മുരളീധരന്റെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായത്.തമ്പാനൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പത്ത് വർഷം മുൻപ് ശ്രീകാര്യത്തും വഞ്ചിയൂരും ഇയാൾ താമസിച്ചിരുന്നു. ആനന്ദ ഭവൻ ഹോട്ടലിലെ മുൻ ജീവനക്കാരനായിരുന്നു.മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘവും കണ്‍ട്രോള്‍ റൂം വെഹിക്കിളും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പ്രതി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *