ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. 10 കോടിയുടെ നാണയങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടുഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണിയത്.മകര വിളക്ക് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോഴാണ് നാണയങ്ങള്‍ എണ്ണിതീര്‍ത്തത്. കോവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം ശബരിമല തീര്‍ത്ഥാടനം പൂര്‍ണതോതില്‍ എത്തിയ സീസണായിരുന്നു ഇത്തവണത്തേത്.ശ്രീകോവിലിനുമുന്നിലെ കാണിക്കയില്‍നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *