വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ 17 വർഷത്തിന് ശേഷം മുഖ്യ പ്രതി പിടിയിൽ. വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. മലപ്പുറം മോങ്ങം സ്വദേശി ഹനീഫയാണ് സൗദി-ഒമാൻ അതിർത്തിയിൽ നിന്ന് പിടിയിലായത്.
കാറിനുള്ളിൽ വെച്ച് റിസോർട്ട് ഉടമയെ അടിച്ചു കൊലപ്പെടുത്തി കൊക്കയിൽ ഉപേക്ഷിച്ച കേസിലെ മുഖ്യ പ്രതിയെയാണ് 17 വർഷത്തിന് ശേഷം പിടികൂടിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എസ് പി ക്ക് മൊയ്തീൻ കുട്ടിയും സംഘവും പ്രതിയെ കരിപ്പൂർ വീമാനത്താവളത്തിലെത്തിച്ചു.
17 വർഷം പ്രതി ഒളിവിൽ കഴിഞ്ഞെങ്കിലും മറ്റ് വിമാനത്താവളം വഴി വീട്ടിൽ വന്നു പോകുന്നുണ്ടായിരുന്നു.
ഇതിനിടെ, മറ്റൊരു അഡ്രസ് ഉപയോഗിച്ച പാസ് പോർട്ട് പുതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ചിനെ ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് താമരശ്ശേരി കോടതിയിൽ പ്രതിയെ ഹാജരാക്കും.