ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്ന് കൊച്ചി ആകെ വിഷപ്പുക നിറഞ്ഞ പശ്ചാത്തലത്തിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന എസ്എസ്എൽസി, +2 പരീക്ഷകൾമാറ്റി വെക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി.
പരീക്ഷയുടെ നടത്തിപ്പിന് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളിൽ കുട്ടികൾക്ക് പരാതിയില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.
ചുറ്റുമുള്ള വിദ്യാലയങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ളാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും.ജില്ലാ കളക്ടർ, കോർപറേഷൻ എന്നിവരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *