കാസർഗോഡ് പുല്ലൊടിയിൽ പൊയ്നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

രാവിലെ പൊയ്നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തിന് പങ്കെടുക്കാൻ പി[പോകുമ്പോളാണ് അപകടം സംഭവിച്ചത്.
കാറില്‍ നിന്ന് പുകയുയരുന്നത് തുടക്കത്തിലെ ശ്രദ്ധയില്‍പ്പെട്ട കുടുംബം കാർ നിർത്തി ഇറങ്ങുകകായിരുന്നു.

ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *