തിരുവന്തപുരം : കേരളത്തില്‍ വൈദ്യുതിയുടെ ഉപാേഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപാേഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുവപ്പെടുന്നതോടെ എസി ഉപാേഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാന്‍ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂച. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *