കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. നോബിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഷൈനിയുടെ ഭര്‍ത്താവായ നോബിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് പൊലീസ് നിലപാട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ കോട്ടയം ജില്ലാ ജയിലില്‍ തുടരുകയാണ് നോബി.
