എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റർ കനത്ത മഴയിൽ
യ​ന്ത്ര​ത​ക​രാ​ർ മൂ​ലം ച​തു​പ്പി​ൽ ഇ​ടി​ച്ചി​റ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫി ആ​ശു​പ​ത്രി വി​ട്ടു.

അ​ബു​ദാ​ബി രാ​ജ​കു​ടും​ബാ​ഗം​ങ്ങ​ൾ അ​യ​ച്ച പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ അദ്ദേഹം അ​ബു​ദാ​ബി​യി​ലേ​ക്കു മ​ട​ങ്ങി. അദ്ദേഹത്തിനൊപ്പം ഭാ​ര്യ​യും ജീ​വ​ന​ക്കാ​രും അ​ബു​ദാ​ബി​യി​ലേ​ക്കു പോ​യി.

പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെയാണ് അ​ദ്ദേ​ഹം അ​ബു​ദാ​ബി​യി​ലേ​ക്കു മ​ട​ങ്ങിയത്. ഹെ​ലി​കോ​പ്റ്റ​ർ ച​തു​പ്പി​ൽ നി​ന്നും നീ​ക്കി. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി​യ ഹെ​ലി​കോ​പ്റ്റ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു മാ​റ്റിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദ്ഗധരുടെ മേല്‍നോട്ടത്തിലാണ് ഹെലികോപ്ടര്‍ നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *