ചക്കയെ ചൊല്ലി ഉണ്ടായ വഴക്കിൽ യുവാവ് വീടിനു തീയിട്ടു.മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46) നെ പൊലീസ് അറസ്റ്റ് ചെയ്തു.സഹോദരിയുടെ വീട്ടിൽനിന്ന്‌ ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെത്തുടർന്ന് ആണ് സംഭവം നടന്നത്.സജേഷിന്റെ അച്ഛൻ ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. സജേഷിന്റെ രണ്ടു പെൺമക്കളിൽ ഒരാൾ പത്താംക്ലാസിലും ഒരാൾ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്. സജേഷിന്റെ ഭാര്യ വിദേശത്താണ്.ശ്രീധരൻ മകളുടെ വീട്ടിൽനിന്ന്‌ ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ടുതന്നെ തർക്കമുണ്ടായിരുന്നു. തുടർ‌ന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്കു പോകുകയായിരുന്നു. വീടിനു തീയിട്ട കാര്യം അയല്‍വാസികളാണ് ശ്രീധരനെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു.

Leave a Reply

Your email address will not be published. Required fields are marked *