സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി സജിയുടെ ആത്മഹത്യയിൽ സി.ഐ.ടി.യുവിന് ബന്ധമില്ലെന്ന് വിശദീകരിച്ച് നേതൃത്വം.സംഭവത്തിന് പിന്നിൽ സി.ഐ.ടി.യു പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സജിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അടർത്തിയെടുക്കാൻ ശ്രമം നടന്നിരുന്നു. കഴിഞ്ഞ ആഴ്ച്ച നടന്ന സി.ഐ.ടി.യു യോഗത്തിൽ നിന്ന് സജി ഇറങ്ങിപ്പോയിരുന്നുവെന്നും നേതൃത്വം ആരോപിക്കുന്നു.തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്മഹത്യ ചെയ്തത്. ഏറെക്കാലമായി പീച്ചിയിലെ സി.ഐ.ടി.യു. യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സജി ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ യൂണിയന്‍ വസ്ത്രവും ബഹിഷ്‌കരിച്ചിരുന്നു. സി.ഐ.ടി.യു. ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു.
പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. എന്നാല്‍ ചില തൊഴിലാളികള്‍ പിന്നീട് പാര്‍ട്ടിപക്ഷത്തേക്ക് മാറിയതോടെ സജിയെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.