രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിചിത്രവാദവുമായി മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷാ താക്കൂര്‍. യാഗം നടത്തിയാല്‍ കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്തെ തൊടില്ലെന്നും എല്ലാവരും നാല് ദിവസം അഗ്നിപൂജ നടത്തണമെന്നും മന്ത്രി പറഞ്ഞുപരിസ്ഥിതി ശുദ്ധീകരണത്തിനായി, നാല് ദിവസത്തേക്ക് യജ്ഞം നടത്തുക. ഇതാണ് യജ്ഞ ചിക്കിത്സ. മുന്‍കാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ മഹാമാരിയില്‍ നിന്ന് രക്ഷനേടുന്നതിനായി യജ്ഞ ചികിത്സ നടത്തിയിരുന്നു. നമുക്ക് ഒരുമിച്ച് പരിസ്ഥിതിയെ ശുദ്ധീകരിക്കാം, കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പര്‍ശിക്കുകപോലുമില്ല. ഇന്‍ഡോറില്‍ കോവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇതാദ്യമായല്ല ഇത്തരം വിവാദ പരാമര്‍ശവുമായി ഉഷ താക്കൂര്‍ രംഗത്തെത്തുന്നത്. മുമ്പ് കൊവിഡ് വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തിയയാളാണ് ഉഷ താക്കൂര്‍. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവര്‍ പൂജ നടത്തിയത്.
ഇന്‍ഡോറിലെ ദേവി അഹല്യാഭായി എയര്‍പോര്‍ട്ടിലാണ് മന്ത്രിയും സംഘവും പൂജ നടത്തിയത്. എയര്‍പോര്‍ട്ടിലെ ജീവനക്കാരും ഇവരോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
