ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 16 കോടി കടന്നു.ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി മൂന്ന് ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി എൺപത്തിയാറായി. പതിമൂന്ന് കോടിയിലധികം ആളുകൾ കൊവിഡ് മുക്തരായി.

യു എസിൽ 5.96 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.96 ലക്ഷമായി ഉയര്‍ന്നു.ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.25 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ ഒരു കോടി അൻപത്തിരണ്ട് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാൻസ്, തുർക്കി, റഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളിൽ തൊട്ടടുത്ത സ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *