കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഷാൾ കഴുത്തിൽ മുറുക്കി വെട്ടി കൊലപ്പെടുത്തി ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അയര്‍ക്കുന്നം സ്വദേശി സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്.
കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ തുണികളിട്ട് മൂടിയ നിലയിലായിരുന്നു ടിന്റുവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഇരു കൈകളിലെയും ഞെരമ്പുകൾ മുറിച്ച് തൂങ്ങിയ നിലയിലാണ് സുധീഷിനെ കണ്ടെത്തിയത്.
രണ്ട് മാസം മുൻപാണ് വിദേശത്തായിരുന്ന സുധീഷ് നാട്ടിലെത്തിയത്. നഴ്‌സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
മറ്റ് സാധ്യതകളും പൊലീസ് അന്വേഷിച്ചുവരികയാണ്.
