ആനാട് ദമ്പതികള്‍ ഫ്‌ലാറ്റിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് അഭിലാഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വഴക്കിനെ തുടര്‍ന്ന് ബിന്ദു ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിലാഷിനും പൊള്ളലേല്‍ക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും വീട്ടിലെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *