കോഴിക്കോട്: കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.കെ.രമ എംഎല്‍എ.
‘ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം തീര്‍ത്തും തെറ്റായ ഒന്നായിരുന്നു.അത് അംഗീകരിക്കാനാവില്ല. പരാമര്‍ശത്തെ പൂര്‍ണമായും തള്ളിക്കളയുകയാണ്. ഒരു സ്ത്രീക്കെതിരെയും ആരുടെ ഭാഗത്ത് നിന്നും മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന കൃത്യമായ നിലപാട് തന്നെയാണ് ഉള്ളത്. ഹരിഹരന് തന്നെ ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്’. രമ പറഞ്ഞു.
വടകരയിലെ അശ്ലീല വീഡിയോ സംബന്ധിച്ച് സംസാരിക്കവെയാണ് ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. മഞ്ജു വാര്യരുടെ പോണ് വീഡിയോ ആണെങ്കില്‍ കേട്ടാല്‍ മനസ്സിലാകും. ശൈലജ ടീച്ചറുടെ പോണ് വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നായിരുന്നു പരാമര്‍ശം.യുഡിഎഫ് – ആര്‍എംപിഐ വടകരയില്‍ സംഘടിപ്പിച്ച ജനകീയ കാമ്പയിന് പരിപടിയിലായിരുന്നു പരാമര്‍ശം. വിവാദമായതിനു പിന്നാലെ ക്ഷമ ചോദിച്ചു ഹരിഹരന് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.