കോഴിക്കോട്: സര്‍വകാല കുതിപ്പിലുള്ള സ്വര്‍ണവിലയില്‍ ഇന്നുണ്ടായത് വന്‍ ഇടിവ്. ഒറ്റയടിക്ക് 1320 രൂപയാണ് പവന് കുറഞ്ഞത്. 71,040 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 72,360 ആയിരുന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 8880 രൂപയായി.

മേയ് എട്ടിന് ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയായ 73,040 രേഖപ്പെടുത്തിയിരുന്നു. പിന്നീട് തുടര്‍ച്ചയായി രണ്ട് ദിവസം വിലയിടിയുകയും അടുത്ത ദിവസം നേരിയ വര്‍ധനവുണ്ടാവുകയും ചെയ്തു.

ഈ മാസമാദ്യം 70,200 രൂപയായിരുന്നു പവന്‍ വില. ഏപ്രില്‍ 22ന് സര്‍വകാല റെക്കോഡായ 74,320ലായിരുന്നു പവന്‍ വില.

Leave a Reply

Your email address will not be published. Required fields are marked *