29/03/2024

ജമ്മു കശ്മീരില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാരും രണ്ട് പ്രദേശവാസികളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ജമ്മു കശ്മീരിലെ സോപോറിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

സോപോറിലെ പ്രധാന ചൗക്കിലാണ് ആക്രമണമുണ്ടായത്. പൊലീസിന്റെ പട്രോളിങ്ങ് സംഘത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

രണ്ട് പൊലീസുകാരും രണ്ട് നാട്ടുകാരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കരശ്മിർ പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *