കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ആശുപത്രിയില്‍വെച്ച് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയുടെ സമരത്തിന് പിന്തുണ നല്‍കി യുഡിഎഫ് രംഗത്ത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ പരാതി നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.

ഹര്‍ഷിനയ്ക്ക് നീതി ലഭിക്കും വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പ്രതിഷേധ പരിപാടികള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയത് അവഹേളിക്കുന്നതിന് തുല്യമാണെന്നും എം എം ഹസന്‍ പറഞ്ഞു. മതിയായ നഷ്ടപരിഹാരം നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹര്‍ഷിനെയും കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *