മാനന്തവാടി : തവിഞ്ഞാൽ വെൺമണിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺ ഷെയ്ഡിൽ നിന്നും താഴെ വീണ് അതിഥി സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ജെയ്പാൽ ഗുരി ബംഗമാലി മഹേന്ദ്രനാഥ് റോയിയുടെ മകൻ സ്വാപാൻ റോയി (23) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കോൺക്രീറ്റ് കഴിഞ്ഞ ഭാഗത്തിന്റെ തട്ടിളക്കി മാറ്റുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് വീടിന്റെ കോൺട്രാക്ടർ പറഞ്ഞു. ഉടൻ തന്നെ പ്രാഥമിക ചികിത്സക്കായി മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
