കുന്ദമംഗലത്ത് വച്ച് കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ. നാലരകിലോ കഞ്ചാവുമായി അബ്ദുൾ സുകൂദ്ദീനെയും റഫീക്കുൾ ഇസ്ലാം എന്നയാളെയുമാണ് കുന്ദമംഗലം എക്സൈസ് ടീം ഇന്നലെ രാത്രി പിടികൂടിയത്. കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രമേഷ് പി യും ടീമും രാത്രി 9 മണിയോടടുത്ത് കോഴിക്കോട് താലൂക്കിൽ താഴെക്കോട് അംശം മുക്കം ദേശത്ത് തൃകുടമണ്ണ് ശിവ ക്ഷേത്രത്തിൽ പോകുന്ന റോഡിൽ എംമൂസ ഓഡിറ്റോറിയത്തിന് സമീപം വെച്ച് 4.500 Kg കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് കേസെടുത്തത്ത്.ടീമിൽ, എഇഐ (ഗ്രേഡ് ) ഹരീഷ് പി ഒ, പ്രതീഷ് ചന്ദ്രൻ, സിഇഒ ഷെഫീഖലി, അർജുൻ വൈശാഖ്, എക്സൈസ് ഡ്രൈവർ പ്രജീഷ് എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *