മിക്‌സ്ചര്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നിവേദിതയാണ് മരിച്ചത്.
തൃക്കണ്ണാപുരത്തെ വീട്ടില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്ക് ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷ തൊഴിലാളിയായ രാജേഷിന്റെ ഏക മകളാണ് നിവേദിത.
