കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിനു പുറപ്പെട്ടു. യൂറോപ്പിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാര്യങ്ങള്‍ക്കായാണ് രാഹുല്‍ യൂറോപ്പിലേക്ക് പുറപ്പെട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മടങ്ങിയെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. യാത്രയെപ്പറ്റി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല.

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ പോയേക്കുമെന്ന പ്രതിസന്ധിക്കിടെയാണു രാഹുല്‍ യൂറോപ്പിലേക്കു പുറപ്പെട്ടത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ തുടങ്ങിയവ മുന്നില്‍ നില്‍ക്കവേയാണ് രാഹുലിന്റെ വിദേശപര്യടനം. രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനും മുന്നോടിയായി ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തിയേക്കും.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. വ്യാഴാഴ്ചത്തെ യോഗത്തില്‍ ‘ഭാരത് ജോഡോ യാത്ര’യെ (ഐക്യഭാരത പ്രചാരണം) കുറിച്ചും ചര്‍ച്ച ചെയ്യും. ഒക്ടോബര്‍ രണ്ടിനു ഭാരത് യാത്ര ആരംഭിക്കാനാണു നിശ്ചയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *