കോഴിക്കോട്: കോഴിക്കോട് വാട്‌സ്ആപ്പ് കോളിലൂടെ സൃഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയുടെ നാല്പതിനായിരം രൂപ തട്ടിയെടുത്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥൻ്റെ പണമാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വാട്‌സ്ആപ്പ് കോളിലൂടെ വന്ന വ്യക്തി ആന്ധ്രപ്രദേശ് സ്വദേശിയായ സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പണം കൈവശപ്പെടുത്തിയത്.

ബന്ധുവിന് മുംബൈയിലെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്കായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു കോള്‍. സുഹൃത്തിൻ്റെ ശബ്ദവും ഫോട്ടോയുമൊക്കെ കണ്ടതോടെ ഉദ്യോഗസ്ഥന്‍ മറ്റൊന്നും നോക്കാതെ പണം കൈമാറുകയായിരുന്നു. ഗൂഗിള്‍ പേ വഴിയാണ് പണം അയച്ചത്. തുടര്‍ന്ന് സംശയം വന്നതോടെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

ഇതോടെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്ക് ഓണ്‍ലൈനായി പരാതി നല്‍കി. നിര്‍മിത ബുദ്ധി മുഖേന സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *