ആലപ്പുഴ: കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയില്‍ നടക്കും.

പിസി ചാക്കോയ്ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നത്. മുന്‍ദേശീയ പ്രവര്‍ത്തക സമിതി അംഗമായ നേതാവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി മാറ്റം. ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
സംഘടനയെന്താണെന്ന് അറിയുന്ന ഒരു നേതാക്കള്‍ പോലും ഇപ്പോള്‍ എന്‍സിപിയില്‍ ഇല്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *