എസ് ജാനകിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി. തെന്നിന്ത്യന്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേര്‍ന്ന് നിന്നിരുന്ന കലാകാരിയായിരുന്ന ജാനകിയമ്മ.ഭാഷാ അതിര്‍വരമ്പുകളെ സ്വരമാധുര്യം കൊണ്ട് ഭേദിച്ച അതുല്യപ്രതിഭ. തലമുറകളെ വിസ്മയിപ്പിച്ച ഗായികയായിരുന്നു അവര്‍.ജാനകിയമ്മയുടെ വിയോഗത്തോടെ ഇതിഹാസ്യ തുല്യമായ സംഗീതസപര്യയ്ക്കാണ് വിരാമമായത്. ശബ്ദത്തിന്റെ വൈവിധ്യം കൊണ്ട് സംഗീതാസ്വാദകന്റെ സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന കലാകാരിയാണ് വിടവാങ്ങിയത്. ജാനകിയമ്മയുടെ വേര്‍പാട് ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *