ഒളിമ്പിക്സിലെ മലയാളി താരം ശ്രീജേഷിന്റെ വെങ്കല മെഡൽ നേട്ടം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കുകയാണ് തലസ്ഥാനത്തെ ഒരു പെട്രോൾ പമ്പ്. പേര് ശ്രീജേഷ് എന്നാണെങ്കിൽ പെട്രോളും ഡീസലും ഈ പമ്പിൽ സൗജന്യമാണ്. തിരുവനന്തപുരം കാഞ്ഞിരപ്പാറയിലെ ഹരേ കൃഷ്ണ ഫ്യൂവൽസാണ് സ്നേഹസമ്മാനമായി ഇത്തരമൊരു വ്യത്യസ്ത ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.ശ്രീജേഷ് എന്ന് പേരുള്ള ഐ.ഡി കാര്‍ഡ് കാണിച്ചാല്‍ ആര്‍ക്കും 101 രൂപയുടെ പെട്രോള്‍ സൗജന്യമായി നല്‍കുമെന്ന് പമ്പുടമ അറിയിച്ചു. പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ നല്‍കും. ആഗസ്റ്റ് 31 വരെയാണ് ഓഫര്‍.

ഒരാള്‍ക്ക് ഒരാഴ്ചയില്‍ ഒരുപ്രാവശ്യം മാത്രമേ വരാന്‍ പാടുകയുള്ളൂവെന്നും പമ്പുടമ പറഞ്ഞു.

ഒളിമ്പിക്സില്‍ നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടം ആഘോഷിക്കാന്‍ ഗുജറാത്തിലെ നേത്രാങ്ക് നഗരത്തിലെ എസ്.പി പെട്രോളിയം പമ്പും ഇത്തരത്തില്‍ ഒരു ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. പേര് നീരജ് എന്നാണെങ്കില്‍ 501 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോള്‍ നല്‍കുമെന്നായിരുന്നു എസ്.പി പെട്രോളിയം വ്യക്തമാക്കിയത്.

ശ്രീജേഷിന് രണ്ട് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *