2031 ല്‍ മുസ്‌ലിം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന എ,.എന്‍. ഷംസീറിന്റെ പ്രസ്താവന്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.ധൈര്യമുണ്ടെങ്കില്‍ ഷംസീര്‍ തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കാമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം

‘ പിന്നെ 2031 ല്‍ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാര്‍ട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാന്‍ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്,’ രാഹുല്‍ ഫേസ്ബുക്കില്‍ ചോദിച്ചു.

പ്രിയ ഷംസീർ,മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീർ എന്ന് തിരിച്ചു പറയാത്തത് കോൺഗ്രസ്സ് സംസ്കാരം കൊണ്ട് മാത്രമാണ്.നരേന്ദ്ര മോദിയെ വിമർശിക്കുമ്പോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോൺഗ്രസ്സ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലർന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമർശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ!തോക്കിൻ കുഴലിൽ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തിൽ മുദ്രാവാക്യമൊക്കെ വിളിച്ച് നടന്നിട്ട്, മോദി എന്ന് പറയാൻ തന്നെയുള്ള ഭയം കാണുമ്പോൾ സഹതാപം തോന്നുന്നു.പിന്നെ 2031 ൽ ലീഗിൻ്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കൾ, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാർട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാൻ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്.നിയമസഭയിൽ പ്രതിപക്ഷത്തെ നോക്കാ കൂവിക്കൊണ്ടിരിക്കുവാൻ പാർട്ടി ക്വട്ടേഷനേല്പ്പിച്ചിരിക്കുന്ന താങ്കൾ മാസ്ക് താഴ്ത്താതെ കൂവാൻ ശ്രദ്ധിക്കണം, കാരണം എം. ബി രാജേഷ് വീണ്ടും താങ്കളെ ‘മേശപ്പുറത്ത് വെക്കും’….ലാൽസലാം..

Leave a Reply

Your email address will not be published. Required fields are marked *