വീണ വിജയന് സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവംത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി.വിജിലൻസും ലോകായുക്ത അടക്കമുള്ള സർക്കാരിന്റെ ഏജൻസികൾ നോക്കുകുത്തികളാണെന്നും 96 കോടി രൂപയാണ് മുഖ്യമന്ത്രി അടക്കം വാങ്ങിയത് എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആരോപിച്ചു.
’96 കോടി രൂപയാണ് മുഖ്യമന്ത്രിയും യു.ഡി.എഫ്. നേതാക്കളടക്കം മാസപ്പടിയായി വാങ്ങിയിരിക്കുന്നത്. എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും നേതാക്കൾ, മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവ് അടക്കം പ്രമുഖരായിട്ടുള്ള നേതാക്കളാണ് മാസപ്പടി വിവാദത്തിൽ കുടുങ്ങിയിട്ടുള്ളത്. വിജിലൻസോ ലോകായുക്തയോ സക്കാരിന്റെ അന്വേഷണ ഏജൻസികളോ നോക്കുകുത്തികളാകുന്നു’- കെ സുരേന്ദ്രൻ ആരോപിച്ചു.
