
കുന്ദമംഗലം മുക്കം റോഡ് ജംങ്ക്‌ഷനിൽ കാറിന് മുകളിലേക്ക് മരകൊമ്പ് പൊട്ടി വീണു മുക്കം റോഡ് ജംങ്ക്ഷനിൽ ലീഗ് ഓഫീസിന് മുൻ വശത്തെ മരത്തിന്റെ കൊന്പാണ് കാറിന് മുകളിലേക്ക്പൊട്ടിവീണത്.ഈ മരംഏതു സമയത്തും അപകടം വരുത്തി വെക്കന്ന നിലയിലാണ്. മുറിച്ചു മാറ്റിയില്ലെങ്കിൽ അപകട സാധ്യത ഏറെയാണ്. കഴിഞ ദിവസം അപകടാവസ്ഥയിലാണെന്നു സോഷ്യൽ മീഡിയകളിൽ വാർത്ത വന്നിരുന്നു. മരത്തിന്റെ ഒരു കൊമ്പാണ ഇപ്പോൾ പൊട്ടിവീന്ന തെങ്കിലും നല്ല കാറ്റോ മഴയോ ശക്തിപ്രാപിക്കുകയാ ചെയ്താൽ മരംനിലം പൊത്തും. ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്യുന്ന ഇടമാണിത്. ധാരാളം ആളുക്കൾ സഞ്ചരിക്കുന്നിടവും. അടിയന്തിമായി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ പതിയേണ്ടതാണ്.
