രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തിരുവനന്തപുരം നേമത്തു നിന്ന് ആരംഭിച്ചു.അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജി.വിജയരാഘവൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളെയും രാഹുൽ കാണും.ഒരു മണിയോടെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം കഴിക്കും. രണ്ടു മണിയോടെ ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യും. കുട്ടികളുമായുള്ള ആശയവിനിമയത്തിനു ശേഷം 3.30 ഓടെ കണ്ണമൂലയിലെ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സന്ദർശിക്കും. വൈകിട്ട് 4ന് പദയാത്ര പട്ടം ജംക്‌ഷനിൽനിന്ന് പുനരാരംഭിക്കും.അതേസമയം സ്വാതന്ത്ര്യസേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംഘാടകരോട് മാപ്പ് പറഞ്ഞു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ മുന്നിലായിരുന്നു സംഭവം. ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് കടക്കുന്നതിനിടെയുണ്ടായ സംഭവം കോൺഗ്രസിന് കല്ലുകടിയായി.കെ പി സി സി അധ്യക്ഷൻ കെ സുധാകരനും തിരുവനന്തപുരം എം പി ശശി തരൂരും എല്ലാം അസ്വസ്ഥരാകുന്നതിന്‍റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് ശശി തരൂര്‍, സുധാകരനോട് തുറന്നുപറഞ്ഞത്. ഒടുവിൽ നിംസ് എം ഡിയുടെ കൈ പിടിച്ച് കെ പി സി സി അധ്യക്ഷന്‍ ക്ഷമാപണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *