വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും അവ കൃത്യമായി നടപ്പിലാക്കണമെന്നും തുടങ്ങീ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർ
ഡോക്ടർമാർ സമരം ചെയ്യാൻ ഒരുങ്ങുന്നു. നാളെ പ്രതിഷേധദിനമാചരിക്കുമെന്നും ക…കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ അറിയിച്ചു. അടുത്തമാസം 11ന് കൂട്ട അവധിയെടുക്കും എന്നാണ് സംഘടനയുടെ തീരുമാനം.
കോവിഡ് കാലത്ത് ഉൾപ്പെടെ ഉറപ്പുനൽകിയ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ തയാറായില്ല. ഡോക്ടർമാരോട് തികഞ്ഞ അവഗണനയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.