ആര്‍എസ്എസ് യൂണിഫോമായ കാവി നിക്കര്‍ കത്തുന്ന ചിത്രം കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത് വിവാദത്തിൽ.‘‘രാജ്യത്തെ വെറുപ്പിന്റെ വിലങ്ങുകളിൽനിന്നു മോചിപ്പിക്കാനും ആർഎസ്എസും ബിജെപിയും വരുത്തിയ നാശനഷ്ടങ്ങൾ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങൾ പടിപടിയായി മുന്നേറുകയാണ്’’ എന്ന് ആർഎസ്എസിന്റെ യൂണിഫോമിനു തീപിടിച്ച ചിത്രത്തിനൊപ്പം കോൺഗ്രസ് ട്വീറ്റ് ചെയ്തു.

രാജ്യം അഗ്നിക്കിരയാക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് തരുൺ ചുഗ് ആരോപിച്ചു. ആര്‍എസ്എസ് പ്രവർത്തകരെ കത്തിക്കണം എന്നാണോ കോൺഗ്രസിൻ്റെ ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെയാണ് കേരളത്തില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ ഏഴിന് വെള്ളായണി ജംഗ്ഷനില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *