തിരുവനന്തപുരം: ഇപ്പോഴും 10. 10 തന്നെയാണോ? മാറ്റാന്‍ സമയം വൈകിയതായി മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്കി.
‘പുതു തലമുറ വാഹനങ്ങള്‍ സ്റ്റിയറിങ് വീലില്‍ എയര്‍ ബാഗുമായാണ് വരുന്നത്. സ്റ്റിയറിങ് വീലിലെ എയര്‍ ബാഗ് ട്രിഗര്‍ ആകുമ്പോള്‍ ബാഗ് വീര്‍ത്ത് വരുന്ന വഴിയില്‍ കൈകള്‍ ഉണ്ടായാല്‍ കൈകള്‍ക്ക് പരുക്ക് പറ്റാം. കയ്യിലെ വാച്ചും ആഭരണങ്ങളും മുറിന്റെ തീവ്രത കൂട്ടാം. ആയതിനാല്‍ 9.15 ആണ് കൂടുതല്‍ സുരക്ഷിതം. പവര്‍ സ്റ്റിയറിംഗ് വാഹനങ്ങളില്‍ കൈകളുടെ മസിലുകള്‍ക്ക് ആയാസരഹിതമായി പ്രവര്‍ത്തിക്കാനും 9.15 പൊസിഷനാണ് കൂടുതല്‍ നല്ലത്. വളവുകളില്‍ കൈകള്‍ ലോക്കാവാതിരിക്കാനും ഇതാണ് കൂടുതല്‍ സൗകര്യം’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
തട്ടാതെ മുട്ടാതെ പോകാന്‍ സ്റ്റിയിറിംഗ് ശരിയായി പിടിക്കണം.
നിങ്ങള്‍ സ്റ്റിയറിംഗിംല്‍ എവിടെ പിടിച്ചാണ് വണ്ടി ഓടിക്കുന്നത്.
ഇപ്പോഴും 10. 10 തന്നെയാണോ?
മാറ്റാന്‍ സമയം വൈകി. പുതു തലമുറ വാഹനങ്ങള്‍ സ്റ്റിയറിങ് വീലില്‍ എയര്‍ ബാഗുമായാണ് വരുന്നത്. സ്റ്റിയറിംഗ് വീലിലെ എയര്‍ ബാഗ് ട്രിഗര്‍ ആകുമ്പോള്‍ ബാഗ് വീര്‍ത്ത് വരുന്ന വഴിയില്‍ കൈകള്‍ ഉണ്ടായാല്‍ കൈകള്‍ക്ക് പരുക്ക് പറ്റാം. കയ്യിലെ വാച്ചും ആഭരണങ്ങളും മുറിന്റെ തീവ്രത കൂട്ടാം. ആയതിനാല്‍ 9.15 ആണ് കൂടുതല്‍ സുരക്ഷിതം. പവര്‍ സ്റ്റിയറിംഗ് വാഹനങ്ങളില്‍ കൈകളുടെ മസിലുകള്‍ക്ക് ആയാസരഹിതമായി പ്രവര്‍ത്തിക്കാനും 9.15 പൊസിഷനാണ് കൂടുതല്‍ നല്ലത്.
വളവുകളില്‍ കൈകള്‍ ലോക്കാവാതിരിക്കാനും ഇതാണ് കൂടുതല്‍ സൗകര്യം.
എന്നാല്‍ നമുക്ക് മാറ്റി പിടിക്കാലോ അല്ലെ.
നിങ്ങള്‍ സ്റ്റിയറിംഗില്‍ എവിടെയാ പിടിക്കുന്നത്?