ന്യൂ ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം. അധ്യക്ഷരാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അംഗരാജ്യങ്ങളുടെ യോഗം ചേര്‍ന്നു. ബ്രിക്സില്‍ ഇന്ത്യയുടെ അധ്യക്ഷതയെ വിജയമാക്കിയ അംഗരാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.

സുസ്ഥിരതയ്ക്കാണ് ഉച്ചകോടി പ്രാധാന്യം നല്‍കുന്നത്. എല്ലാ രാജ്യങ്ങളെയും ബഹുമാനിക്കുന്നു. പരസ്പര സഹകരണമാണ് ലക്ഷ്യം. സ്വപ്നങ്ങള്‍ ഉത്തരവാദിത്തവുമായി സംയോജിപ്പിച്ച് മുന്നോട്ടുപോകണം. ചര്‍ച്ചകള്‍ക്ക് ബ്രിക്സില്‍ തുടര്‍ച്ചകളുണ്ടാകണം. ബ്രിക്സ് ആർക്കും എതിരല്ല. ഈ വര്‍ഷത്തെ ബ്രിക്സ് ഉച്ചകോടി ചരിത്രത്തിലെ നാഴികക്കല്ലാണ്. ബ്രിക്സിന്റെ 20 വര്‍ഷം നാം ആഘോഷിക്കുന്നു. മനുഷ്യജീവിതത്തില്‍ 20 വര്‍ഷം എന്നത്, പക്വതയുടെയും

ഉത്തരവാദിത്തത്തിന്റെയും പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രി മോദി നേതാക്കളെ സ്വാഗതം ചെയ്തത്. ഡല്‍ഹി ഭാരത് മണ്ഡപത്തിലാണ് രണ്ടു ദിവസത്തെ ഉച്ചകോടി നടക്കുന്നത്. പതിനൊന്ന് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *