സംസ്ഥാനത്ത് കനത്ത മഴയില്‍ വന്‍ നാശനഷ്ടം. തിങ്കളാഴ്ച വൈകീട്ട് മുതല്‍ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം തന്നെ വെള്ളം കയറിയിട്ടുണ്ട് .മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുകുട്ടികള്‍ മരിച്ചു. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം.
ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ ഐക്കരപ്പടി, പുളിക്കല്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ വെള്ളം കയറി. ഗതാഗതം പല സ്ഥലത്തും മുടങ്ങി.
