ഡി.വൈ.എഫ്.ഐക്ക് ഇനി പുതിയ നേതൃത്വം; മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു

ഡിവൈഎഫ്ഐ ദേശീയ നേതൃത്വത്തിൽ മാറ്റം വരുന്നു. അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിഎ മുഹമ്മദ് റിയാസ് ഒഴിയും.

സംസ്ഥാന സെക്രട്ടറി എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റായേക്കും. അടുത്തയാഴ്ച്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയാണ് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ജെയ്ക്ക്.സി.തോമസും ദേശീയരാഷ്ട്രീയത്തിലേക്ക് കടക്കുമെന്നാണ് സൂചന. കേരളത്തിൽനിന്നുള്ള യുവത്വം കൂടുതൽ ദേശീയരംഗത്തേക്ക് വരണമെന്ന തീരുമാനമാണ് ജെയ്ക്കിന് ദേശീയസമിതിയിലേക്കുള്ള വഴി തുറന്നത്.

അഖിലേന്ത്യാ പ്രസിഡന്റായിരിക്കുമ്പോളാണ് മുഹമ്മദ് റിയാസ് നിയമസഭയിലേക്ക് മത്സരിച്ചതും മന്ത്രിയായതും. അതുകൊണ്ടുതന്നെ മന്ത്രി എന്ന നിലയിലുള്ള തന്റെ കടമകൾ കൃത്യമായി നിറവേറ്റേണ്ടതിനാലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. എ.എ റഹീം ദേശീയരാഷ്ട്രീയത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാനസമിതികളിലും നേതൃമാറ്റം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *