ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ടെൻഡർ വിളിച്ച് സർക്കാർ. ഒൻപത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് വേണ്ടിയാണ് പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ച് നോട്ടീസ് പുറപ്പെടുവിച്ചു. നിലവിലെ ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ കേരള പോലീസ് നടപടികള്‍ ആരംഭിച്ചത്. കൊവിഡ് ഒന്നാം തരംഗത്തിൽ 2020 ഏപ്രിലിലാണ് ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. പൈലറ്റ് ഉൾപ്പടെ മൂന്ന് ജീവനക്കാരുള്ള, 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററായിരുന്നു ഇത്.
ഹെലികോപ്ടറിന്റെ മാസവാടക ഇനത്തിൽ മാത്രം 21.64 കോടി രൂപയും, പാർക്കിംഗ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപയും സർക്കാരിന് ചെലവായി എന്ന് കാണിക്കുന്ന വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ ആകെ ചെലവായത് 22,21,51,000 രൂപയാണ്.
