കെപിസിസി ഭാരവാഹി പട്ടികയിൽ അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ.ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു.കേരളത്തിലെ പട്ടിക വൈകുന്നത് താൻ കാരണമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പട്ടിക തയ്യാറാക്കുന്നത് കെപിസിസിയാണ്. അവരാണ് അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.കേരളത്തിൽ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും. തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണം. പല കാര്യങ്ങളും തന്റെ തലയിൽ വയ്ക്കാൻ ശ്രമം നടക്കുന്നു. പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ല.
കെപിസിസി കേരളത്തിലെ പട്ടിക സമർപ്പിച്ചാൽ അത് അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

സാധാരണഗതിയില്‍ കോണ്‍ഗ്രസ് കേരളത്തില്‍ എടുക്കുന്ന സമയമൊന്നും ഇപ്രാവശ്യം എടുത്തിട്ടില്ല. പാര്‍ട്ടിയില്‍ ചില ചര്‍ച്ചകൾ കൂടുതലായി വേണ്ടി വരും. ആ ചര്‍ച്ച നടത്തിവരികയാണ്. പരാതിയുള്ളവര്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് ഇനിയും രാതി പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *