കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കല്‍ റോഡില്‍ മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റി. കളത്തിങ്ങല്‍ ഷാഹിദിന്റെ വീടിന് മുകളിലേക്കാണ് ടിപ്പര്‍ മറിഞ്ഞത്.സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്ന് രണ്ട് പിഞ്ചുകുട്ടികള്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *