സ്വവര്‍ഗ പ്രണയത്തിന്റെ പേരില്‍ വാർത്തകളിൽ നിറഞ്ഞുനിന്ന പെൺകുട്ടികളായ ആദില നസ്‌റിനും ഫാത്തിമ നൂറയുടെയും പുതിയ ചിത്രങ്ങൾ വൈറൽ.ലെഹംഗ അണിഞ്ഞ് വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇത്. തന്റെ കൂടെയുള്ള ജീവിതം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ആദില പോസ്റ്റ് ചെയ്തത്. ‘ഞങ്ങളുടെ ലക്ഷ്യം നിറവേറിയിരിക്കുന്നു; ഇനി എന്നും ഒരുമിച്ച്’ എന്ന ക്യാപ്ഷനോടെ ഫാത്തിമയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.എന്നാൽ ഈ ചിത്രങ്ങൾ കണ്ട് വിവാഹം കഴിഞ്ഞെന്നും ചിലർ തെറ്റുധരിക്കുന്നുണ്ട്.സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണെന്ന് ഇരുവരും പറയുന്നു.

‘നേട്ടം: എന്നെന്നും ഒരുമിച്ച്’എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. വിവാഹ വസ്ത്രമണിഞ്ഞ് അന്യോന്യം മോതിരം കൈമാറുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ നിരവധിപേർ ആശംസകൾ അറിയിച്ചിരുന്നു.സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് നസ്റിനും നൂറയും പ്രണയത്തിലാകുന്നത്. എന്നാല്‍ പ്രണയം വീട്ടുകാരറിഞ്ഞതോടെ എതിര്‍പ്പുയര്‍ന്നു. ഇതോടെ ഇരുവരെയും ബന്ധുക്കള്‍ അകറ്റി. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് വന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെയാണ് ബന്ധുക്കൾ എതിർപ്പുമായി രംഗത്തെത്തിയത്.തന്റെ പങ്കാളിയായ ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ആദില കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.ഹര്‍ജി പരിഗണിച്ച കോടതി ഫാത്തിമ നൂറയെ കോടതിയില്‍ ഹാജരാക്കാൻ ഉത്തരവിട്ടു. തുടര്‍ന്ന് ഫാത്തിമ നൂറയുടെ താത്പര്യം കൂടി കണക്കിലെടുത്ത് കോടതി ഇരുവരേയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *