പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തെറ്റുകാരന്‍ ആണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി എടുക്കുമെന്നും സംഭവത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണത്തിന്റെ ഉത്തരം കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

നേരത്തെ, തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുേെടപരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പോലീസ് കേസെടുത്തത്.സംഭവത്തില്‍ എല്‍ദോസിനോട് പാര്‍ട്ടി വിശദീകരണം തേടിയെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *