കുന്ദമംഗലം: ഉപജില്ലാ സ്കൂൾ കലോൽസവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവിയാണ് പ്രകാശനം ചെയ്തത്. പ്രമോഷൻ വീഡിയോ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ പി വികൃഷ്ണനാണ് ലോഗോ തയ്യാറാക്കിയത്.മർക്കസ് സ്കൂൾ അധ്യാപകൻ പി പി അബ്ദുറഹിമാനാണ് വീഡിയോ ഒരുക്കിയത്. എ ഇ ഒ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ അധ്യക്ഷത വഹിച്ചു. സി ഐ യൂസ് ഫ് നടുത്തറമ്മൽ, ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ യു സി പ്രീതി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ സുരേഷ് ബാബു, ഷൈജ വളപ്പിൽ, സജിത ഷാജി, എച്ചം ഫോറം കൺവീനർ സി കെ വിനോദ് കുമാർ, ടി രവീന്ദ്രൻ, പി സി അബ്ദുറഹിം, പ്രസംഗിച്ചുഒക്ടോബർ 19, 26, 27 28 എന്നീ തിയ്യതികളിൽ കുന്ദമംഗലം നവജ്യോതി സ്കൂൾ, കുന്നമംഗലം എ യു പി സ്കൂൾ, എ എംഎൽ സ്കൂൾ, രാജീവ് ഗാന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് കലോൽസവം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *