ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി. ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചു. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്കാണ് മാര്‍ച്ച്.. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്.

രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സംയുക്ത നിവേദനം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഹര്‍ജി നല്‍കാനാണ് നിര്‍ദേശം.

അതേസമയം സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നിലനില്‍ക്കേ വീണ്ടും മെട്രോ സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ആറ് സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സുപ്രീംകോടതി പരിസരത്തും ജന്തര്‍ മന്തറിലേക്കുള്ള വഴികളിലുമായി 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ 37 പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതവും ജനക്കൂട്ടവും നിയന്ത്രിക്കുകയാണ് പൊലീസ്.ഗ്യാനേഷിന്റെ രാജിക്കായി മുറവിളി, സുപ്രീംകോടതിയിലേക്ക് ‘ഇൻഡ്യ’ മാർച്ച്

Leave a Reply

Your email address will not be published. Required fields are marked *