സി പി എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജൻ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ സ്ഥാനത്തേക്ക് എത്തും. മുൻ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനമെടുത്തിരിക്കുന്നത്.ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സൻ ആക്കാനും തീരുമാനമായി.
സി പി എം വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പിനെയായിരുന്നു ആദ്യം ഖാദി ബോര്‍ഡിലേക്ക് പരിഗണിച്ചിരുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷൻ ചെയര്‍മാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന് നേരത്തെ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *