കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം.

ഡി.എഫ്.ഒ ഓഫീസിന് പുറത്ത് റോഡില്‍ മൃതദേഹം കിടത്തി ബന്ധുക്കളും നാട്ടുകാരും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ ദിവസം ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായില്ല എന്ന് ആരോപിച്ചാണ് സമരം. രമ്യ ഹരിദാസ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്.

ഇനി ഒരു രക്തസാക്ഷി കൂടി ഉണ്ടാവരുത് അതിനായി കാട്ടുപന്നികളുടെ ശല്യം തടയാന്‍ നടപടി വേണം എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. കാട്ടുപന്നി ശല്യം വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിനുള്ള നിയമം നിലവിലുണ്ടായിട്ടും അതിനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *