ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂലികളായ ആളുകളുടെ സ്ഥിരം നിയമനത്തിന് ശിപാർശ ചെയ്ത് അയച്ച കത്തിനെ ന്യായീകരിച്ച് ചെയർമാൻ കമൽ. ആ നിയമനം നടക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നുവെന്നും അടഞ്ഞ ആദ്യമാണെന്നും കമൽ വ്യക്തമാക്കി.
ചിലർ അക്കാദമിയിൽ തുടർന്നും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്. ആഗസ്തിലാണ് കത്തയച്ചത്.
താന്‍ കക്ഷിരാഷ്ട്രീയം എന്ന നിലയില്‍ അല്ല അത്തരത്തില്‍ ഒരു കത്ത് എഴുതിയതെന്നാണ് കമലിന്‍റെ വിശദീകരണം. നെഹ്റുവിന്‍റെ കാലത്തെ സംസ്കാരിക രംഗത്തെ ഇടതുസമീപനം എന്താണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണ് കമൽ പറഞ്ഞു