ത​മി​ഴ്​​നാ​ട്ടി​ലെ വി​രു​തു​ന​ഗ​ർ ജി​ല്ല​യി​ൽ പടക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 19 ആയി. 30ഓളം പേർ പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്നു​.സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ ഷോര്‍ട്ട്സെര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സ്​ഫോടനത്തെക്കുറിച്ച്​ അന്വേഷിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ മൂ​ന്നു​ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 1 ​ ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി. ഏ​ഴാ​യി​രം​പ​ന്നൈ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ച്ച​ൻ​കു​ളം ഗ്രാ​മ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​രി​യ​മ്മാ​ൾ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ​ വെ​ള്ളി​യാ​ഴ്ച​ ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ​യാ​ണ്​ ​പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്​.

Leave a Reply

Your email address will not be published. Required fields are marked *