രമേശ് ചെന്നിത്തലക്കെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി.കോൺഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങൾ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായും കൂടിയാലോചന നടത്തുന്നില്ലെന്നും നയപരമായ കാര്യങ്ങളില്‍ പോലും ഒറ്റക്ക് തീരുമാനമെടുക്കുന്നുവെന്നുമാണ് വിമര്‍ശനം.നയപരമായ തീരുമാനങ്ങൾ ചെന്നിത്തല പ്രഖ്യാപിക്കുന്നതിലുള്ള അതൃപ്തി വി.ഡി. സതീശനും കെ. സുധാകരനും അറിയിക്കും. മുൻ നിയമസഭാ കക്ഷികളുടെയും കെപിസിസി അധ്യക്ഷന്മാരുടെയും ശൈലി പിന്തുടരണം. തീരുമാനങ്ങൾ പുറത്ത് അറിയിക്കാൻ പുതിയ നേത്യത്വത്തെ അനുവദിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടും.
ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തെ പ്രകോപിപ്പിച്ച ഒടുവിലത്തെ സംഭവം. ചെന്നിത്തലയെ അതൃപ്തി നേരിട്ടറിയിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാരകേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ പറയുന്നുവെന്നാണ് നേതൃത്വത്തിന്‍റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *