*മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി 17 ന്* കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി 17 ന് മാര്‍ ബസേലിയോസ് കോളേജില്‍ നടക്കും. രാവിലെ 10 മണിക്ക് അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി മേള ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എം. എല്‍. എ. അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സെയില്‍സ്, മാര്‍ക്കറ്റിങ്, ബാങ്കിങ്, ഓട്ടോമൊബൈല്‍, നഴ്സിങ്, പാരാമെഡിക്കല്‍, ആരോഗ്യം, സോഫ്റ്റ് വെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലായി 20 ല്‍ അധികം തൊഴില്‍ദായകര്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍മേളയില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കുട്ടിക്കാനത്തു നിന്നു മാര്‍ ബസേലിയോസ് കോളേജിലേക്ക് സൗജന്യയാത്രാ സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്ടോപ്പ്കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിച്ച് കൊണ്ടിരിക്കുന്നവരായിരിക്കണം അപേക്ഷകര്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളില്‍ നിന്നും ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.kmtwwfb.org യിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-220308.എസ് സി പ്രൊമോട്ടര്‍ അഭിമുഖം നാളെപട്ടികജാതി വികസന വകുപ്പിന് കീഴില്‍ വാഴത്തോപ്പ് പഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി 15 ന് വ്യാഴാഴ്ച്ച രാവിലെ11 ന് പൈനാവ് സിവില്‍സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്സ് വിജയം. പ്രായം 40 വയസില്‍ താഴെയായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരും വാഴത്തോപ്പ് പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായിരിക്കണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ളപ്പേപ്പറിലുള്ള അപേക്ഷ, നിയമാനുസൃത ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നാളെ (15) രാവിലെ 11ന് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിച്ചേരണം. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം.പ്രീ-സ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചുവനിതാ ശിശുവികസന വകുപ്പിന് കീഴിലെ നെടുങ്കണ്ടം ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 115 അങ്കണവാടികളിലേക്കും നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 89 അങ്കണവാടികളിലേക്കും 2023-24 സാമ്പത്തികവര്‍ഷത്തെ പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ഫെബ്രുവരി 28 വരെ അതത് പ്രൊജക്റ്റ് ഓഫീസുകളില്‍ നിന്നും നേരിട്ട് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോജക്റ്റ് ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 9497284294(നെടുങ്കണ്ടം),9446249761(നെടുങ്കണ്ടം അഡീഷണല്‍).പടവ് 2024′ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഫെബ്രുവരി 18 മുതല്‍ 20 വരെ അണക്കരയില്‍*18 ന് വിളംബര ഘോഷയാത്രയും ഡയറി എക്സ്പോ ഉദ്ഘാടനവും *സംഗമം ഉദ്ഘാടനം 19 ന് രാവിലെ 10 മണിക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘പടവ് 2024’ സംസ്ഥാന ക്ഷീരകര്‍ഷകസംഗമം ഫെബ്രുവരി 18 മുതല്‍ 20 വരെ ഇടുക്കി അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. ക്ഷീരകര്‍ഷകരുടെയും സഹകാരികളുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയായ ക്ഷീരകര്‍ഷക സംഗമത്തില്‍ പാലുല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മില്‍മ, കേരള ഫീഡ്സ്, കെ.എല്‍.ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 5000 ത്തോളം ക്ഷീരകര്‍ഷകര്‍ പങ്കെടുക്കും. 18 ന് ആരംഭിക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം 19 ന് രാവിലെ 10 മണിക്ക് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് വിതരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡീന്‍ കുര്യാക്കോസ് എംപി, എം.എല്‍.എ മാരായ വാഴൂര്‍ സോമന്‍, എം.എം.മണി, പി.ജെ. ജോസഫ്, എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു തുടങ്ങി ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, ക്ഷീരകര്‍ഷകര്‍, സംഘം ജീവനക്കാര്‍, സഹകാരികള്‍, വിവിധ സ്ഥാപന മേധാവികള്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫെബ്രുവരി 18ന് മൂന്ന് മണിക്ക് വാഴൂര്‍ സോമന്‍ എംഎല്‍എ അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളിന്റെ മുമ്പില്‍ പതാക ഉയര്‍ത്തും. 3.30 ന് വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് അഞ്ച് മണിക്ക് ഡയറി എക്സ്പോ മന്ത്രി ജെ. ചിഞ്ചു റാണിയും കലാസന്ധ്യ എം.എം.മണി എംഎല്‍എയും ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ക്ഷീരവികസന വകുപ്പിലെയും ക്ഷീര സംഘത്തിലെയും ജീവനക്കാരുടെ കലാവിരുന്നും ഉണ്ടായിരിക്കും. ഫെബ്രുവരി 19ന് ഒന്‍പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. 12 മണിക്ക് ക്ഷീരകര്‍ഷക സെമിനാര്‍, 2 മണിക്ക് ക്ഷീരകര്‍ഷക വിജയഗാഥകള്‍, മൂന്ന് മണിക്ക് ക്ഷീരകര്‍ഷകരുടെ ശാസ്ത്രീയ കണ്ടെത്തലുകളുടെ അവതരണം എന്നിവ സംഘടിപ്പിക്കും. അണക്കര അല്‍ഫോന്‍സാ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടാവും. ഫെബ്രുവരി 20ന് 9.30 ന് ക്ഷീര മേഖലയിലെ സംശയ നിവാരണം, 1.30ന് ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല എന്നിവ നടക്കും. നാല് മണിക്ക് സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.ലേലം ചെയ്യുന്നുകോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ എടച്ചേരി പോലീസ് സ്റ്റേഷൻ കോമ്പൌണ്ടിൽ നാല് കെട്ടിടങ്ങളിലായുള്ള 10 പോലീസ് ക്വാർട്ടേഴ്‌സുകൾ പൊളിച്ചു നീക്കുന്നതിനായി ഫെബ്രുവരി 27 നു രാവിലെ 11.30നു എടച്ചേരി പോലീസ് സ്റ്റേഷൻ വളപ്പിൽ പരസ്യമായി ലേലം ചെയ്യുന്നു. ഫോൺ : 0496 2523031 ലേലം ചെയ്യുന്നുകോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ തിരുവമ്പാടി പോലീസ് സ്റ്റേഷൻ കോമ്പൌണ്ടിലുള്ള 10 പോലിസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി ഫെബ്രുവരി 24 നു രാവിലെ 11.30നു മണിക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷൻ വളപ്പിൽ പരസ്യമായി ലേലം ചെയ്യുന്നു. ഫോൺ : 0496 2523031ദർഘാസ് ക്ഷണിച്ചുകോഴിക്കോട് സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പർപ്പസിലുള്ളത്) 2024-25 വർഷത്തിൽ വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 29 ഉച്ചക്ക് മൂന്ന് മണി. അന്നേ ദിവസം വൈകീട്ട് നാല് മണിക്ക് ദർഘാസ് തുറക്കുന്നതാണ്. ജൂനിയർ ഇൻസ്ട്രക്ടർ നിയമനംചാത്തമംഗലം ഗവ. ഐ.ടി.ഐ യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ തിയ്യതി : ഫെബ്രുവരി 19 രാവിലെ 11 മണി. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും 2വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ ബിരുദവും 1 വർഷത്തെ പ്രവ്യത്തി പരിചയവും. യോഗ്യരായവർ വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ : 0495 2988988 സൗജന്യ നേത്രപരിശോധന ക്യാമ്പ്കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ല ഓഫീസിന്റെയും പുത്തലത്ത് കണ്ണാശുപത്രിയുടെയും സംയുകതാഭിമുഖ്യത്തിൽ ഫെബ്രുവരി 15ന് മോട്ടോർ തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കുമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ജില്ലാ ആഫീസ് കാര്യാലയത്തിൽ നടക്കും. സപ്ലിമെന്ററി പരിക്ഷ എഴുതാൻ അവസരം2017 -19കാലയളവിൽ മാളികടവ് വനിത ഐടിഐയിൽ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രവേശനം നേടിയ1,2 വർഷ ട്രേഡ് ട്രെയിനികൾക്ക് ഇനിയും വിജയിക്കാത്ത പരീക്ഷകൾ എഴുതാൻ 2024 മാർച്ചിലെ ദേശീയ സപ്ലിമെന്ററി പരിക്ഷയിൽ അവസരം നൽകുന്നു. പരീക്ഷ എഴുതാൻ താത്പര്യമുള്ളവർ 0465 2373976 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *