സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോഴിക്കോടും ഫ്ലെക്സുകള്‍.കോഴിക്കോട് പാളയം ഉള്‍പ്പെടെ നഗരത്തിന്റെ വിവധ ഭാഗങ്ങളിലാണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.കെസി വേണുഗോപാലിനെ പുറത്താക്കുക. കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നാണ് ഫ്‌ലക്‌സുകളില്‍ ഉള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഈ ആവശ്യമുണ്ട്. ആരാണ് സ്ഥാപിച്ചതെന്ന് വിവരമില്ല.കഴിഞ്ഞ ദിവസം കണ്ണൂരിലും സമാനരീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോഴിക്കോടും വന്നിരിക്കുന്നത്
കണ്ണൂരില്‍ ശ്രീകണ്ഠപുരം, എരുവേശി ഭാഗങ്ങളിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് സംസ്ഥാനം വിറ്റു തുലച്ച കെസി വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ പരാമര്‍ശം.
